മാലിന്യത്തിൽനിന്നു പണം ലഭിച്ചു
1540031
Sunday, April 6, 2025 5:19 AM IST
വണ്ണപ്പുറം: വീടുകളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമസേനാംഗങ്ങൾക്ക് പണം ലഭിച്ചു. വണ്ണപ്പുറം പഞ്ചായത്തിലെ 13-ാം വാർഡിലെ ഹരിതകർമസേനാംഗങ്ങൾക്കാണ് ഇവർ ശേഖരിച്ച അജൈവ മാലിന്യങ്ങളിൽനിന്നു പണം ലഭിച്ചത്.
ഹരിത കർമസേനാംഗങ്ങൾ വിവരം പഞ്ചായത്തിൽ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി തുക ഏറ്റുവാങ്ങി പഞ്ചായത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പണം ലഭിച്ച വിവരം പഞ്ചായത്ത് സെക്രട്ടറി കാളിയാർ പോലീസിനെ അറിയിച്ചു.