നിയമ പഠന ക്ലാസുകൾ നടത്തി
1540299
Sunday, April 6, 2025 11:52 PM IST
മൂന്നാർ: സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് സംഘടനയുടെ പ്രഥമ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മൂന്നാറിൽ നിയമപഠന ക്ലാസുകൾ നടത്തി. സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. സി.എ. ജോജോ ക്ലാസുകൾ നയിച്ചു.
പഞ്ചായത്ത്രാജും ജനകീയാസൂത്രണവും-ജനങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ കില കോ-ഓർഡിനേറ്റർ അനിത ബാബുരാജ് ക്ലാസ് നയിച്ചു. ട്രഷറർ ഡയസ് വി. ചക്കാലയ്ക്കൽ, മൗണ്ട് കാർമൽ ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ എന്നിവർ പ്രസംഗിച്ചു. മൂന്നാർ കാർമൽ മീഡിയ ഹാളിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോസഫ് ഡിസിൽവ അധ്യക്ഷത വഹിച്ചു. ആർ.എസ്. രാംദാസ്, സെൽവകുമാർ എന്നിവരെ ആദരിച്ചു.