കേരളോത്സവം 21 മുതൽ
1487182
Sunday, December 15, 2024 4:03 AM IST
തൊടുപുഴ: നഗരസഭാ കേരളോത്സവം 21, 22, 23തീയതികളിൽ വിവിധ വേദികളിലായി നടത്തുമെന്ന് നഗരസഭ വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21നു രാവിലെ ഒന്‍പതിന് വെങ്ങല്ലൂർ സോക്കർ സ്കൂളിൽ നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ജു ഉദ്ഘാടനംചെയ്യും.
21ന് രാവിലെ ഒന്‍പതിന് അത്ലറ്റിക്സ് മത്സരവും പകൽ 11ന് ക്രിക്കറ്റ് മത്സരവും മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.30ന് വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും ചെസ് മത്സരം 10.30നും 11ന് ക്വിസ് മത്സരവും മുനിസിപ്പൽ കോണ്‍ഫറൻസ് ഹാളിലും നടത്തും.
ഉച്ചകഴിഞ്ഞ് മൂന്നിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലാണ് വടംവലി മത്സരം. മുനിസിപ്പൽ ടൗണ്‍ഹാളിൽ പകൽ 11ന് കലാമത്സരങ്ങൾ ആരംഭിക്കും. 22ന് പകൽ 11ന് ഡ്രോയിംഗ് മത്സരം നഗരസഭാ ടൗണ്‍ഹാളിലും രചനാമത്സരം മുനിസിപ്പൽ ഓഫീസ് ഹാളിലും നടക്കും. തൊടുപുഴ ഇന്ത്യൻ സ്പോർട്സ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് ഷട്ടിൽ മത്സരം.
രാവിലെ 10ന് വെങ്ങല്ലൂർ ട്രെൻഡ്സ് ഫിറ്റ്നസ് സെന്ററിൽ പഞ്ചഗുസ്തി മത്സരവും തൊടുപുഴ ടിവിഎസ് വോളിബോൾ കോർട്ടിൽ വോളിബോൾ മത്സരവും അരങ്ങേറും.
താത്പര്യമുള്ളവർ 17നു വൈകുന്നേരം അഞ്ചിനുമുന്പ് keralotsavam. com ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 8086800498. 9447402042. സ്ഥിരം സമിതി അധ്യക്ഷൻ പി.ജി. രാജശേഖരൻ നായർ, കോ-ഓർഡിനേറ്റർ ജി.എസ്. ദേവസേനൻ, പിഎച്ച്ഐ വി.പി. സതീശൻ, സഹൽ സുബൈർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.