ക്രിസ്മസ് വിപണി സജീവമായി
1486627
Friday, December 13, 2024 3:54 AM IST
അടിമാലി: ക്രിസ്മസും പുതുവത്സരവും പടിവാതില്‍ക്കലെത്തിയതോടെ വിപണിയും സജീവമായി. ന്യൂജന്‍ നക്ഷത്രങ്ങളോടും ന്യൂജന്‍ ക്രിസ്മസ് ട്രീയോടുമൊക്കെയാണ് ആളുകൾക്ക് കൂടുതല്‍ കമ്പം. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് പുറമേ ഇലക്ട്രിക് നക്ഷത്രങ്ങളും ഇലക്ട്രിക് ക്രിസ്മസ് ട്രീയും വിപണി കൈയടക്കിയിട്ടുണ്ട്.
നക്ഷത്രങ്ങള്‍ക്കും അലങ്കാര ബള്‍ബുകള്‍ക്കും ക്രിസ്മസ് ട്രീക്കുമാണിപ്പോള് ആവശ്യക്കാരേറെ. വരും ദിവസങ്ങളില്‍ ക്രിസ്തുമസ് പപ്പാ വേഷങ്ങള്‍ക്കും പുല്‍ക്കൂട് നിര്‍മാണ സാമഗ്രികള്‍ക്കും ആവശ്യക്കാരേറുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ക്രിസ്മസ്, ന്യൂ ഇയര്‍ കാര്‍ഡുകള്‍ ഓര്‍മകളിലേക്കു മാറിയെങ്കിലും പേരിനെങ്കിലും കാര്‍ഡുകള്‍ വ്യാപാരികള്‍ വില്‍പ്പനശാലകളില്‍ കരുതിവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ വസ്തുക്കള്‍ക്കും അല്‍പ്പം വിലവര്‍ധന വിപണിയില്‍ പ്രകടമാണ്.