മുങ്ങിയ പ്രതികൾ പിടിയിൽ
1486634
Friday, December 13, 2024 3:54 AM IST
വണ്ടിപ്പെരിയാർ: ഗാർഹിക പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതികളെ 12 വർഷങ്ങൾക്കു ശേഷം പിടികൂടി. അൽവാർക്കുറിശി സ്വദേശികളായ ജയിംസ്, ആംബ്രോസ്, റാണി എന്നിവരെയാണ് തിരുനെൽവേലിയിൽനിന്നു പിടികൂടിയത്.
വണ്ടിപ്പെരിയാർ പോലീസ് 2012ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ജാമ്യമെടുത്ത ശേഷം മുങ്ങിയത്. വിചാരണ യ്ക്ക് കോടതിയിൽ ഹാജരാകാതിരുന്ന പ്രതികൾക്കെതിരേ കോടതി വാറണ്ട് ഉത്തരവായിരുന്നു.