എം.എം. മണിക്ക് 80: അപ്രതീക്ഷിതമായി അധ്യാപകരുടെ വക പിറന്നാൾ മധുരം
1486628
Friday, December 13, 2024 3:54 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്നിക് നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാന ശില്പശാലയിൽ ഉദ്ഘാടകനായി പങ്കെടുത്ത എം.എം. മണി എംഎൽഎക്ക് അപ്രതീക്ഷിതമായി അധ്യാപകരുടെ വക പിറന്നാൾ മധുരം.
എംഎൽഎയുടെ 80-ാം പിറന്നാൾ ആണെന്ന് വേദിയിൽ ഉണ്ടായിരുന്നവർ പറഞ്ഞതോടെ പോളിടെക്നിക് പ്രിൻസിപ്പൽ ജയൻ പി. വിജയൻ കേക്ക് വേദിയിൽ എത്തിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അധ്യാപകർ പിറന്നാളാശംസകൾ നേർന്നു. എം.എം. മണിതന്നെ കേക്ക് എല്ലാവർക്കുമായി മുറിച്ചു സന്തോഷം പങ്കുവച്ചിട്ടാണ് മടങ്ങിയത്.
യോഗത്തിൽ കളമശേരി സിറ്റർ ജോ. ഡയറക്ടർ ആനി ഏബ്രഹാം അധ്യക്ഷത വഹിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ. ഷാലിജ് വിശിഷ്ടാതിഥിയായിരുന്നു. നാഷണൽ സർവീസ് സ്കീം (ടെക്നിക്കൽ സെൽ) സംസ്ഥാന കോ-ഒാർഡിനേറ്ററും നെടുങ്കണ്ടം പോളിടെക്നിക് പ്രിൻസിപ്പലുമായ ജയൻ പി. വിജയൻ, നെടുങ്കണ്ടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ടി.എം. ജോൺ,
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിവി ലാലിച്ചൻ, ഗ്രാമപഞ്ചായത്ത് മെംബർ ലിസി ദേവസ്യ, കളമശേരി സിറ്റർ ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ. ദീപ, റാപ്പിഡ് റെസ്പോൺസ് ടീം കോ-ഒാർഡിനേറ്റർ പ്രസൂൺ മംഗലത്ത്, വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ അഞ്ജു,
ഹരിത കേരള മിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ ഡോ. അജയ് കൃഷ്ണ, സീനിയർ സൂപ്രണ്ട് മനോജ് ജെ. വലിയകാഞ്ഞിരം, പ്രോഗ്രാം ഓഫീസർ അർജുൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു.