സര്‍വീസ് പെന്‍ഷനേഴ്സ് അസോ. ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത്
1487177
Sunday, December 15, 2024 4:00 AM IST
നെടുങ്കണ്ടം: കേരളാ സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നാല്പതാമത് ജില്ലാ സമ്മേളനം 16, 17 തീയതികളില്‍ നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
16ന് രാവിലെ പതാക ഉയര്‍ത്തലിന് ശേഷം കേരളത്തിലെ പെന്ഷന് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാന സെക്രട്ടറി ടി.എസ്. സലീം വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗണ്‍സില്‍ മീറ്റിംഗ് നടക്കും.
17ന് രാവിലെ 9.30 ന് പടിഞ്ഞാറേക്കവലയില്നിന്നു കിഴക്കേക്കവലയിലേക്ക് പ്രകടനം നടക്കും.
തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് എം.എന്‍. ഗോപി അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തും. നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, തോമസ് രാജന്, ജോയി വെട്ടിക്കുഴി തുടങ്ങിയവര്‍ പ്രസംഗിക്കും.
11.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആര്. കുറുപ്പും ഉച്ചയ്ക്ക് ശേഷം നടക്കുന്ന സംഘടനാ ചര്‍ച്ച സംസ്ഥാന സെക്രട്ടറി എം.പി. വേലായുധനും ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വനിതാസമ്മേളനം, സുഹൃത് സമ്മേളനം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും നടക്കുമെന്ന്ജില്ലാ പ്രസിഡന്റ് പി.കെ ഷാജി, കെ.എ. മാത്യു, പി.എ. ജോസഫ്, വി.ജെ. ജോസഫ്, എ.ഡി. യേശുദാസ്, കെ.ആര്. രാമചന്ദ്രന്, റെജി ആശാരികണ്ടം എന്നിവര്‍ പറഞ്ഞു.