പ്ലസ്ടു വിദ്യാർഥികൾക്കായി സെമിനാർ നടത്തി
1486875
Saturday, December 14, 2024 3:41 AM IST
തൊടുപുഴ: കോതമംഗലം രൂപത വിജ്ഞാൻഭവന്റെ നേതൃത്വത്തിൽ മതബോധന ക്ലാസിലെ പ്ലസ്ടു വിദ്യാർഥികൾക്കായി ഫെയ്സ്-24 എന്ന പേരിൽ തൊടുപുഴ, കരിമണ്ണൂർ എന്നിവിടങ്ങളിൽ സെമിനാർ നടത്തി.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ സന്ദേശം നൽകി. വിജ്ഞാൻ ഭവൻ ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ, റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, റവ. ഡോ. സ്റ്റനിസ്ലാവോസ് കുന്നേൽ, രൂപത റിസോഴ്സ് ടീമംഗങ്ങളായ സണ്ണി കടൂത്താഴെ, ബിൻസണ് മാത്യു എന്നിവർ പ്രസംഗിച്ചു.
അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ക്യാപ്റ്റൻ സോജൻ ജോസ് എന്നിവർ ക്ലാസ് നയിച്ചു.