സ്റ്റാൻഡിലെ മരംമുറി: എതിർപ്പുമായി ഡ്രൈവർമാർ
1486635
Friday, December 13, 2024 3:54 AM IST
മുട്ടം: ടാക്സി സ്റ്റാൻഡിലെ തണൽമരങ്ങൾ മുറിച്ചുനീക്കാനുള്ള ശ്രമം ഡ്രൈവർമാരുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് പഞ്ചായത്ത് അധികൃതർ മുട്ടം ടാക്സി സ്റ്റാൻഡിലെ തണൽമരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ എത്തിയത്.
എന്നാൽ തണൽ തരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റരുതെന്ന നിലപാടിലായിരുന്നു ഡ്രൈവർമാർ. ഇതിന് മുന്പ് ഇത്തരം ഒരു നീക്കം നടക്കുന്നതറിഞ്ഞ് ടാക്സി ഡ്രൈവർമാർ മുട്ടം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു.
ഇന്നലെ ഡ്രൈവർമാരുടെ എതിർപ്പിനെത്തുടർന്ന് മുട്ടം പോലീസ് സ്ഥലത്തെത്തുകയും മരംമുറിക്കുന്നത് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.