പൂമാല സ്കൂളിലെ പ്രഭാതഭക്ഷണം: സർക്കാർ ഫണ്ട് അനുവദിച്ചു
1486625
Friday, December 13, 2024 3:44 AM IST
പന്നിമറ്റം: പൂമാല സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം നൽകാൻ സർക്കാർ ഫണ്ട് അനുവദിച്ചു. ഇതോടെപ്രഭാതഭക്ഷണം മുടങ്ങാതെ നൽകാൻ വഴി തെളിഞ്ഞത്.
ട്രൈബൽ സബ് പ്ലാനിൽ 17 ലക്ഷം രൂപ അനുവദിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോഹൻ ദാസ് പുതുശേരി പറഞ്ഞു. പ്രഭാത ഭക്ഷണം നൽകുന്നതിനാവശ്യമായ ഫണ്ട് സ്കൂളിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് കിട്ടിയാൽ തിങ്കളാഴ്ച മുതൽ 108 വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണം നൽകി തുടങ്ങുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. പ്രഭാത ഭക്ഷണം മുടങ്ങിയത് ചൂണ്ടിക്കാട്ടി പൂമാല സ്കൂൾ വിദ്യാർഥി പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.