ചൊക്രമുടി കൈയേറ്റം: തുടർനടപടികൾ വൈകുന്നെന്ന്
1486877
Saturday, December 14, 2024 3:41 AM IST
രാജാക്കാട്: ചൊക്രമുടിയിൽ സർക്കാർ ഭൂമി കൈയേറ്റം സ്ഥിരീകരിച്ചിട്ടും തുടർനടപടികൾ വൈകുകയാണെന്ന് ചൊക്രമുടി സംരക്ഷണസമിതി ചെയർമാൻ സന്തോഷ് ഭാസ്കരൻ, കൺവീനർ വി.കെ. ഷാബു,ജോ. കൺവീനർ ബിനോയി ചെറുപുഷ്പം എന്നിവർ ആരോപിച്ചു.
കൈയേറ്റക്കാരെ സഹായിച്ച മൂന്ന് ഉദ്യോഗസ്ഥരെ മാത്രം സസ്പെൻഡ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.
അന്വേഷണം പൂർത്തിയായെങ്കിലും കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.നടപടികൾ വേഗത്തിലാക്കണമെന്നും ഭൂമി കൈയേറ്റത്തിൽ പങ്കുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചൊക്രമുടി സംരക്ഷണസമിതി രണ്ടാംഘട്ട സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആർഡിഒ ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.