ബിഎഡ് വിദ്യാർഥികൾ ശുചീകരണം നടത്തി
1487172
Sunday, December 15, 2024 4:00 AM IST
മൈലക്കൊന്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ബിഎഡ് വിദ്യാർഥികൾ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രവും പരിസരവും ശുചീകരിച്ചു. ബിഎഡ് പ്രോഗ്രാം എക്സ്റ്റൻഷൻ ആക്ടിവിറ്റിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.
സ്റ്റാഫ് കോ-ഓർഡിനേറ്റർ മേഘ വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് കോനുകുന്നേൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ, വിദ്യാർഥി പ്രതിനിധി ദിയ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.