യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
1487113
Saturday, December 14, 2024 10:29 PM IST
വണ്ണപ്പുറം: യുവാവിനെ എറണാകുളത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പുറം സ്വദേശി തണ്ടേൽ പുത്തൻപുരയിൽ സുധീപിന്റെ മകൻ അഭിൻ (20) ആണ് മരിച്ചത്. എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. മാതാവ് സാനി. സഹോദരൻ: അഭയവ്.