സംയുക്ത ക്രിസ്മസ് ആഘോഷം 15ന്
1486632
Friday, December 13, 2024 3:54 AM IST
കട്ടപ്പന: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ 26 വര്‍ഷമായി തുടരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം 15ന് വൈകുന്നേരം അഞ്ചു മുതല്‍ കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ നടക്കും. സിഎസ്ഐ ഈസ്റ്റ് കേരള ഇടവക ബിഷപ്പ് റവ. വി. എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും. ചെയര്മാന് വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷനാകും. മുഖ്യാതിഥിയായ വൈഎംസിഎ ദേശീയ ട്രഷറര്‍ റെജി ജോര്‍ജ് ഇടയാറന്മുള ക്രിസ്മസ് കേക്ക് മുറിക്കും.
ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ്, കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍, വെള്ളയാംകുടി സെന്റ്് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. തോമസ് മണിയാട്ട്, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. സാജോ ജോഷ്വാ മാത്യു,
കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്ഐ പള്ളി വികാരി റവ. ഡോ. ബിനോയി പി. ജേക്കബ്, കട്ടപ്പന സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ഷിജു വട്ടംപുറത്ത്, നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. കുര്യാക്കോസ് വാലയില്‍, വെള്ളയാംകുടി ബെഥേല്‍ മാര്‍ത്തോമ പള്ളി വികാരി ഫാ. ജിതിന് വര്‍ഗീസ്,
കട്ടപ്പന സെന്റ് പോള്‍സ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി വികാരി ഫാ. ഈപ്പന് പുത്തന്‍പറമ്പില്‍, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ തുടങ്ങിയവർ പ്രസംഗിക്കും. നിരവധി കാരൾ ടീമുകള്‍ ഗാനങ്ങൾ ആലപിക്കും.