വനംവകുപ്പിന്റെ ശിപാർശ അപ്രായോഗികം: കേരള കോണ്ഗ്രസ്-എം
1486878
Saturday, December 14, 2024 3:52 AM IST
കട്ടപ്പന: കേരള ഫോറസ്ററ് ആക്ട് പരിഷ്കരിക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കരട് വിജ്ഞാപനം നിയമം ആക്കാൻ അനുവദിക്കില്ലെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. വനംവകുപ്പിന്റെ നിർദേശങ്ങൾ പലതും സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്നതാണ്.
വനംവകുപ്പിന്റെ ആദ്യഘട്ട നിർദേശങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവ പ്രാവർത്തികമാകണമെങ്കിൽ നിയമസഭയുടെയും സബ്ജക്ട് കമ്മിറ്റിയുടെയും അംഗീകാരം വേണം.