കു​മ​ളി: കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​യി. "സ്റ്റെ​ല്ലാ സ​ല്യൂ​ട്ടീ​സ്' എ​ന്ന പേ​രി​ൽ 22, 23, 24 തീ​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

ക്രി​സ്തു​വി​​ന്‍റെ പി​റ​വി​യു​ടെ മ​ഹാ​ജൂ​ബി​ലി​യെ അ​നു​സ്മ​രി​പ്പി​ച്ച് 2025 ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് പ​ള്ളി​യി​ൽ ഒ​രു​ക്കു​ന്ന​ത്. പ​ഴ​യ​കാ​ല ശൈ​ലി​യി​ലാ​ണ് ന​ക്ഷ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു മാ​സം മു​ൻ​പ് ഇ​തി​നു​ള്ള പ​ണി​ക​ൾ തു​ട​ങ്ങി.

ആ​വ​ശ്യ​മു​ള്ള മു​ള കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്നു​മെ​ത്തി​ച്ചു. മു​ള കീ​റി ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി ന​ക്ഷ​ത്ര​മു​ണ്ടാ​ക്കാ​ൻ പു​തി​യ ത​ല​മു​റ​യെ പ​ഠി​പ്പി​ച്ച​ത് പ​ഴ​മ​ക്കാ​ർ ത​ന്നെ​യാ​ണ്. ഓ​രോ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യി​ലെ​യും അം​ഗ​ങ്ങ​ളും സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സ സം​ഘ​ട​നാ അം​ഗ​ങ്ങ​ളു​മാ​ണ് ന​ക്ഷ​ത്ര​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. മു​ള​യും വ​ർ​ണ​ക്ക​ട​ലാ​സു​ക​ളു​മാ​ണ് ന​ക്ഷ​ത്ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

24ന് ​വൈ​കു​ന്നേ​രം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ മെ​ഴു​കു​തി​രി​ക​ൾ ദീ​പ​ങ്ങ​ളാ​യി ന​ക്ഷ​ത്ര​ങ്ങ​ൾ ഉ​യ​രും. 22ന് ​പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന ക്രി​സ്മ​സ് ഗ്രാ​മ​ത്തി​ൽ സ്റ്റാ​ളു​ക​ളും ഭ​ക്ഷ്യ​മേ​ള​യും ഉ​ണ്ടാ​കും.

23ന് ​ക്രി​സ്മ​സി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ മ​ഹാ​റാ​ലി ന​ട​ത്തും. 25 ഓ​ളം ക്രി​സ്മ​സ് ഫ്ലോ​ട്ടു​ക​ളും ന​ന്ദ​നം ഫി​ലിം ഇ​ൻ​ഡ​സ്ട്രീ​സ് ഒ​രു​ക്കു​ന്ന ലി​വിം​ഗ്് പു​ൽ​ക്കൂ​ടു​ക​ളും റാ​ലി​ക്ക് കൊ​ഴു​പ്പേ​കും.

സി​നി​മാ സം​വി​ധാ​യ​ക​ൻ ജോ​ണി ആ​ന്‍റ​ണി സ​ന്ദേ​ശം ന​ൽ​കും. 500 ഓ​ളം വ​രു​ന്ന ക​ലാ​കാ​രന്മാരു​ടെ ക​ലാവി​സ്മ​യ​വും അ​ര​ങ്ങേ​റും.