സമന്വയം തൊഴിൽ രജിസ്ട്രേഷൻ മന്ത്രി റോഷി ഉദ്ഘാടനം ചെയ്തു
1487176
Sunday, December 15, 2024 4:00 AM IST
മുരിക്കാശേരി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവജനങ്ങളുടെ തൊഴിൽ രജിസ്ട്രേഷൻ പദ്ധതിയുടെ ഹൈറേഞ്ച് മേഖലാതല ഉദ്ഘാടനം സമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ മുരിക്കാശേരി പാവനാത്മ കോളജിൽ നടന്ന പരിപാടിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ ഫാ. ജോസ് കാവുങ്കൽ, ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ ഫാ. ജോസ് കരിവേലിക്കൽ, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ്, അബ്ദുൽ ജബാർ മൗലവി, നിസാർ ബദ്രി, ഫാ. ഷാജി പൂത്തറ, ന്യൂനപക്ഷ കമ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.എൻ. ഹസീന എന്നിവർ പ്രസംഗിച്ചു.
ലിന്റു മരിയ മാത്യു, നീതു സത്യൻ എന്നിവർ സെമിനാർ നയിച്ചു. ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ഫിലിപ്പ് മറ്റം, ഫാ. ജോബി പൂവത്തിങ്കൽ, ഫാ. ജോസഫ് നടുപ്പടവിൽ, ജെറിൻ ജെ. പട്ടാംകുളം, അലക്സ് തോമസ്, നോയൽ ബിനോയി, ബിനോ ബിജു എന്നിവർ നേതൃത്വം നൽകി. 350 പേർ പങ്കെടുത്തു.