വ്യാപാരി ക്ലബ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്
1487181
Sunday, December 15, 2024 4:03 AM IST
തൊടുപുഴ: വ്യാപാരി ക്ലബ് 38-ന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാവിലെ എട്ടുമുതൽ തെക്കുംഭാഗം ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. മത്സരം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം ചെയ്യും.
തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, ക്രിക്കറ്റ് താരം സച്ചിൻ ബേബി എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിക്കും. വിജയികൾക്ക് പി.ജെ. മാത്യു പന്തയ്ക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും.
പത്രസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് ഷെരീഫ് സർഗം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ. നവാസ്, ഷെമീർ ഫിഫ, പ്രകാശ് എന്നിവർ പങ്കെടുത്തു.