അലുമിനിയം ലേബർ കോണ്ട്രാക്ട് അസോ. സമ്മേളനം
1486622
Friday, December 13, 2024 3:44 AM IST
തൊടുപുഴ: അലുമിനിയം ലേബർ കോണ്ട്രാക്ട് അസോസിയേഷൻ ജില്ലാ സമ്മേളനം തൊടുപുഴയിൽ നടത്തി. സമ്മേളനത്തിനു മുന്നോടിയായി നൂറു കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു. സംസ്ഥാന ട്രഷറർ ജയകുമാർ നന്ദിയോട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.എം. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂർ, സംസ്ഥാന സെക്രട്ടറി തോമസ് ജോണ്, ജില്ലാ ജനറൽ സെക്രട്ടറി അനിൽ നാനോ, സഹായനിധി ചെയർമാൻ റോയി ലൂക്ക്, ട്രഷറർ മണിക്കുട്ടൻ, വൈസ് പ്രസിഡന്റുമാരായ ജോണി വട്ടമറ്റം, സിബിച്ചൻ ജോസഫ്, കെ.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എം.എം. കുഞ്ഞുമോൻ - പ്രസിഡന്റ്, അനിൽ നാനോ - സെക്രട്ടറി, മണിക്കുട്ടൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.