കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
1486630
Friday, December 13, 2024 3:54 AM IST
മുട്ടം: വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും എക്സൈസ് സംഘം പിടികൂടി. മുട്ടം വള്ളിപ്പാറ ഇലഞ്ഞിത്തൊട്ടിപ്ലാക്കൽ സിറിൽ ജോണ്‍സന്റെ സ്ഥലത്തുനിന്നാണ് ഇവ കണ്ടെടുത്തത്.
സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.
ഒരു വർഷം മുന്‍പ് സിറിലിനെ കഞ്ചാവും ഹാഷിഷ് ഓയിലും സഹിതം പിടികൂടി റിമാൻഡ് ചെയ്തിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിപിൻലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.