സിപിഎം ഏരിയാ സമ്മേളനം സമാപിച്ചു
1486633
Friday, December 13, 2024 3:54 AM IST
നെടുങ്കണ്ടം: സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി വി.സി.അനിലിന് രണ്ടാമൂഴം. ഏരിയ സമ്മേളനത്തില്‍ പോലീസിനെതിരേയും ഏരിയ കമ്മിറ്റി നേതൃത്വത്തിനെതിരേയും രൂക്ഷ വിമർശനം ഉയർന്നു. സംസ്ഥാന പോലീസ്, സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടി ഘടകങ്ങളെ അവഗണിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നു.
ചർച്ചയിൽ പങ്കെടുത്ത 22 പ്രതിനിധികളിൽ 20 പേരും ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലും അതൃപ്തി രേഖപ്പെടുത്തി. അധികാരം ചില കേന്ദ്രങ്ങളിൽ മാത്രം ഏകീകരിക്കപ്പെടുന്നു. വന്യമൃഗശല്യം തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. മേരി, എം.എം.മണി എംഎൽഎ, ജില്ലാ നേതാക്കളായ പി.എസ്. രാജൻ, കെ.എസ്. മോഹനൻ, ഷൈലജ സുരേന്ദ്രൻ, എം.ജെ. മാത്യു, പി.എൻ.വിജയൻ, ടി.എം.ജോൺ, എൻ.കെ.ഗോപിനാഥൻ, രമേശ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.