തേക്കടി ബോട്ടപകടം: വിചാരണ ആരംഭിച്ചു
1486629
Friday, December 13, 2024 3:54 AM IST
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം സംബന്ധിച്ചുളള കേസിന്റെ വിചാരണ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി -നാലിൽ ഇന്നലെ ആരംഭിച്ചു. സംഭവം നടന്ന് 15 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എ. റഹീമാണ് ഹാജരായത്.
2009 സെപ്റ്റംബർ 30 നായിരുന്നു കെടിഡിസിയുടെ ഇരുനില ബോട്ടായ ജലകന്യക മുങ്ങി 23 വനിതകളക്കം 45 പേർ മരിച്ച തേക്കടി തടാകത്തിൽ മുങ്ങിമരിച്ചത്. മരിച്ചവരിലേറെയും തമിഴ്നാട്, ബംഗളുരു, ആന്ധ്രാ, ഹൈദരാബാദ്, മുംബൈ, ഹരിയാന, ന്യൂഡൽഹി, കൊൽക്കൊത്ത എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.