മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്
1486637
Friday, December 13, 2024 3:59 AM IST
അടിമാലി: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്ഐഡി) വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം അഡ്വ. എ.രാജ എംഎല്‍എ നിര്‍വഹിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മനോജ് കുര്യന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാ രാധാകൃഷ്ണന്, വാര്‍ഡ് മെംബര്‍മാരായ എ.കെ. സുധാകരന്, വിനീത സജീവന്, സവിത റോയി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബിന്ദു ജനാര്ദനന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അര്ജുന് സാബു എന്നിവര്‍ പ്രസംഗിച്ചു.
ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയില്‍ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിൽ സൂക്ഷിക്കുകയും കാര്‍ഡിലെ ബാര്‍കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ ലഭ്യമാവുകയും ചികിത്സ കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യും.