ജിഎസ്ടി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന്
1487171
Sunday, December 15, 2024 4:00 AM IST
തൊടുപുഴ: ചിട്ടി വരിക്കാരിൽനിന്നു ജിഎസ്ടി ഈടാക്കുന്നത് കെഎസ്എഫ്ഇ പൂർണമായും ഒഴിവാക്കണമെന്ന് പെൻഷൻ ഭവനിൽ ചേർന്ന വിവിധ ബ്രാഞ്ചുകളിലെ കെഎസ്എഫ്ഇ ചിട്ടി ഹോൾഡേഴ്സ് യോഗം ആവശ്യപ്പെട്ടു.
ജിഎസ്ടി നൽകണമെന്നുണ്ടെങ്കിൽ അത് കെഎസ്എഫ്ഇയാണ് കൊടുക്കേണ്ടത്. ജിഎസ്ടിയുടെ പേരിൽ വരിക്കാരിൽനിന്ന് ഇതിനകം കെഎസ്എഫ്ഇ പിടിച്ച ഭീമമായ തുക ഉടൻ മടക്കി നൽകണം. വിഷയത്തിൽ അധികൃതർക്ക് നിവേദനം നൽകുമെന്നും പരമാവധി ഇടപാടുകാരെ സഹകരിപ്പിച്ച് കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
കെഎസ്എഫ്ഇ കസ്റ്റമേഴ്സ് ഫോറം എന്ന പേരിൽ സംഘടനയ്ക്കും രൂപം നൽകി. ഭാരവാഹികളായി ഡോ. വിൻസന്റ് ജോർജ്-പ്രസിഡന്റ്, സാന്റി മാത്യു-സെക്രട്ടറി, അബ്ദുൾ മജീദ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.