പി.ജെ. ജോസഫ് എംഎൽഎയെ അനുമോദിച്ചു
1486874
Saturday, December 14, 2024 3:41 AM IST
മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്റെ വികസനത്തിന് സർക്കാർ, സ്വകാര്യ മേഖലകൾക്ക് സംരംഭങ്ങൾ തുടങ്ങാൻ അനുമതി നൽകണമെന്നുള്ള നിരന്തരമായ ആവശ്യം പരിഗണിച്ച് അതിനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയ പി.ജെ. ജോസഫ് എംഎൽഎയെ സെന്റർ ഫോർ റീജണൽ സ്റ്റഡി സെന്ററിന്റെയും മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയുടേയും നേതൃത്വത്തിൽ അനുമോദിച്ചു.
സ്റ്റഡി സെന്റർ ചെയർമാൻ സുജി കുര്യാക്കോസ്, ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴിയിൽ, പി.എം. സുബൈർ, വൈസ് പ്രസിഡന്റ് അജയൻ താന്നിക്കാമറ്റം, കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളികാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.
ഹബ്ബിന്റെ വികസനത്തിന് ഉതകുന്ന പ്രോജക്ട് റിപ്പോർട്ടും മലങ്കര ഫെസ്റ്റ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുള്ള നിവേദനവും പ്രവർത്തകർ എംഎൽഎക്ക് കൈമാറി.