വമ്പൻ മത്തങ്ങ സ്കൂളിന് നൽകി കൊച്ചുമിടുക്കൻ
1486631
Friday, December 13, 2024 3:54 AM IST
നെടുങ്കണ്ടം: തന്നോളം വലുപ്പമുള്ള മത്തങ്ങ സ്കൂളിന് സമ്മാനിച്ച് രണ്ടാം ക്ലാസ് വിദ്യാർഥി.കമ്പംമെട്ട് മഡോണ എൽപി സ്കൂളിലെ ജെറോം പോളാണ് വീട്ടുകാരോട് ചേർന്ന് വീട്ടിലെ കൃഷിയിടത്തിൽ വിളയിച്ചെടുത്ത വമ്പൻ മത്തങ്ങ സ്കൂളിൽ എത്തിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രെസി ജോസഫിന് നൽകിയത്.
കരുണാപുരം അയിലൂകുന്നേൽ സാജു-സുമ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് ജെറോം പോൾ. കൃഷിയിൽ അതീവ തൽപ്പരനാണ് ജെറോം. സ്കൂൾ വിട്ടാൽ വീട്ടിലെ പച്ചക്കറിത്തോട്ടത്തിലാണിവൻ. വീട്ടിൽ വിളയുന്ന വലിയ വലിപ്പത്തിലുള്ള പച്ചക്കറികൾ സ്കൂളിന് നൽകുന്നതിൽ തല്പരരാണ് ജെറോം പോളും കുടുംബവും.