ഏലക്ക മോഷണം; പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നെന്ന്
1486638
Friday, December 13, 2024 3:59 AM IST
രാജാക്കാട്: രാജാക്കാട്ടിൽ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഏലക്ക സ്റ്റോറിൽനിന്നു 12 ചാക്ക് ഏലക്കാ മോഷണം പോയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതായി ആക്ഷേപം.
ഊർജിത അന്വേഷണം നടക്കുന്നതായി രാജാക്കാട് പോലീസ് പറയുമ്പോഴും പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. 2023 സെപ്റ്റംബർ മൂന്നിന് രാത്രിയിലാണ് ഏലക്കാ മോഷണം പോയത്. രാജാക്കാട് ചെരുപുറം മുത്തനാട്ട് ബിനോയിയുടെ വീടിനോട് ചേർന്നുള്ള സ്റ്റോറിൽ ഉണക്കി സൂക്ഷിച്ചിരുന്ന 15 ലക്ഷത്തിന് മുകളിൽ വിലവരുന്ന 12 ചാക്ക് ഏലക്ക ആണ് മോഷണം പോയത്.
തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ സ്പെഷൽ സ്ക്വാഡ് രൂപികരിച്ച് മോഷ്ടാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയതായും രാജാക്കാട് പോലീസ് വ്യക്തമാക്കിയിരുന്നു.