കളഞ്ഞുകിട്ടിയ മാല ഉടമയ്ക്ക് നൽകി ബസ് ജീവനക്കാർ
1487179
Sunday, December 15, 2024 4:03 AM IST
കട്ടപ്പന: ബസിൽ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയ്ക്ക് നൽകി സ്വകാര്യ ബസ് ജീവനക്കാർ. കൽത്തൊട്ടി ഉറുമ്പിൽ ജിഷയുടെ ഒരുപവന്റെ മാലയാണ് തിരികെ നൽകിയത്. വെള്ളയാംകുടിയിൽ സിഎസ്സി സെന്റർ നടത്തുന്ന ജിഷ കട്ടപ്പനയിൽനിന്ന് ശനിയാഴ്ച രാവിലെ എൽദോസ് ബസിൽ യാത്ര ചെയ്യവേയാണ് മാല നഷ്ടപ്പെട്ടത്.
സ്ഥാപനത്തിൽ എത്തിയശേഷമാണ് മാല നഷ്ടമായ വിവരമറിഞ്ഞത്. വിവരം ജിഷ മറ്റൊരു ബസിലെ കണ്ടക്ടർ ശ്രീജിത്ത് മുഖേന എൽദോസ് ബസിലെ കണ്ടക്ടർ ബിജു പൈലിയെ അറിയിച്ചു. ബസ് തിരികെ കട്ടപ്പനയിൽ എത്തിയപ്പോൾ മാല ഉടമസ്ഥയ്ക്ക് കണ്ടക്ടർ കൈമാറി.