പൂപ്പാറയിൽ കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്
1487178
Sunday, December 15, 2024 4:00 AM IST
പൂപ്പാറ: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്കും തോണ്ടിമലക്കും ഇടയിലുള്ള വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്. ഉത്തർപ്രദേശിൽനിന്നു മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് ഇന്നലെ പുലർച്ചെ രണ്ടിന് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 20 അടിയോളം താഴെയുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുകളില്ലെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.