ന്യൂമാൻ എൻസിസി ബാൻഡിന് അഭിനന്ദനവുമായി മഞ്ജു വാര്യർ
1486618
Friday, December 13, 2024 3:44 AM IST
തൊടുപുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ചിന്ന ചിന്ന ആശൈ' പരിപാടിക്കെത്തിയ മഞ്ജു വാര്യർ ന്യൂമാൻകോളജ് എൻസിസി ബാൻഡിനെ അഭിനന്ദിച്ചു.
ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ ക്ഷണം സ്വീകരിച്ചാണ് എൻസിസി അംഗങ്ങൾ പരിപാടിയിൽ ബാൻഡ് അവതരിപ്പിക്കാൻ എത്തിയത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു മഞ്ജുവാര്യർ.
പാർശ്വവത്ക്കരിക്കപ്പെട്ട കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ കോളജ് ബാൻഡ് ടീം അവതരിപ്പിച്ച പ്രാർഥനാഗീതം ശ്രദ്ധേയമായി. എൻസിസി അംഗങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച നടി വിവിധ മേഖലകളിലുള്ള വനിതകളുടെ ശക്തീകരണ പരിശ്രമങ്ങളിൽ വനിതാ ബാന്‍ഡിന്റെ തെരഞ്ഞെടുപ്പ് മാതൃകയും പ്രചോദനകരവുമാണെന്ന് ഇവർ പറഞ്ഞു.
അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ബർസാർ ബെൻസണ്‍ എൻ. ആന്റണി, സീനിയർ അണ്ടർ ഓഫീസർ എസ്. ആദർശ്, അണ്ടർ ഓഫീസർമാരായ എം.ആർ. രാധിക, സാരംഗ് ഷാജി, എയ്ഡൻ കുര്യൻ, അലൻ റ്റാജു, ബി. അഖിൽ കുമാർ എന്നിവർ നേതൃത്വം നൽകി.