കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
1486619
Friday, December 13, 2024 3:44 AM IST
ചെറുതോണി: കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിക്കാശേരി കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ്ണ കെപിസിസി നിർവാഹക സമിതി അംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
വാത്തിക്കുടി മണ്ഡലം പ്രസിഡന്റ്് സാജു കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കെ. ആന്റണി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്് വിനോദ് ജോസഫ്, വിജയകുമാർ മറ്റക്കര, ബാബു കുമ്പിളുവേലിൽ, അഡ്വ. കെ.കെ. മനോജ്, ജോസ്മി ജോർജ്, തങ്കച്ചൻ കാരയ്ക്കാവയലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മൂലമറ്റം: വർധിപ്പിച്ച വൈദ്യുതിചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ് അറക്കുളം, കുടയത്തൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂലമറ്റത്ത് പ്രതിഷേധ സമരം നടത്തി.
നൂറ്റാണ്ടുകൾ പഴക്കമുള്ള വൈദ്യുതി ആവശ്യമില്ലാത്ത നിത്യോപയോഗ ഗൃഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുന്പിൽ പ്രദർശിപ്പിച്ചാണ് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പാള വിശറി, റാന്തൽ, മണ്ണെണ്ണ വിളക്ക്, പെട്രോ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്ട്, ആട്ടുകല്ല്, ഉരൽ, ഉലക്ക, അരിക്കലാന്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, ഫ്രഡ്ജിനു പകരം മാംസം സൂക്ഷിച്ചിരുന്ന പാളക്കുന്പിൾ തുടങ്ങി വൈദ്യുതി ആവശ്യമില്ലാത്ത പഴയകാല ഉപകരണങ്ങളാണ് സമരത്തിൽ പ്രദർശിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. അറക്കുളം മണ്ഡലം പ്രസിഡന്റ് എ.ഡി. മാത്യു അഞ്ചാനി അധ്യക്ഷത വഹിച്ചു.
പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോണ് ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ജിൽസ് അഗസ്റ്റിൻ, സാം ജോർജ്, ടി.എച്ച്. ഈസ, ജോസുകുട്ടി തുടിയൻപ്ലാക്കൽ, റെനി മാണി, ടി.സി. ചെറിയാൻ, കൊച്ചുറാണി ജോസ്, പൗലോസ് ജോർജ്, കുര്യൻ കാക്കപയ്യാനി, ലുക്കാച്ചൻ മൈലാടൂർ എന്നിവർ പ്രസംഗിച്ചു.