സാമൂഹ്യവിരുദ്ധർ ഏലച്ചെടികൾ വെട്ടി നശിപ്പിച്ചു
1486620
Friday, December 13, 2024 3:44 AM IST
അടിമാലി: കൃഷിയിടത്തിലെ ഏലച്ചെടികള്‍ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചു. അടിമാലി കല്ലാര്‍ സ്വദേശി ടി.എസ്. മോഹനനാണ് ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയത്. നൂറ്റമ്പതോളം ഏലച്ചെടികളാണ് വെട്ടിനശിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം ഉണ്ടായതെന്നു മോഹനന് പറയുന്നു.