ദേവപ്രിയയ്ക്കും അലീനയ്ക്കും നാടിന്റെ സ്നേഹാദരം
1478861
Thursday, November 14, 2024 3:52 AM IST
ചെറുതോണി: സംസ്ഥാന സ്കൂള്‍ കായിക മേളയിൽ മിന്നുംജയം നേടി നാട്ടില്‍ തിരിച്ചെത്തിയ താരങ്ങള്‍ക്ക് ജന്മനാട് സ്വീകരണം നൽകി. തങ്കമണി കൂട്ടക്കല്ല് കമ്മ്യൂണിറ്റി ഹാളിലാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കായിക പ്രതിഭകളെ വരവേറ്റത്.
എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടിയ ദേവപ്രിയ ഷൈബു പാലത്തുംതലക്കല്, സീണിയര്‍ വിഭാഗം 3000, 1500, 800 മീറ്ററുകളിൽ വെള്ളി മെഡല്‍ നേടിയ അലീന സജീ മാക്കലിനുമാണ് കാല്‍വരിമൗണ്ട് പൗരാവലി സ്വീകരണമൊരുക്കിയത്. ഇരുവരും കാല്‍വരിമൗണ്ട് കാല്‍വരി ഹൈസ്കൂൾ വിദ്യാര്‍ഥികളാണ്.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് കായിക പ്രതിഭകളെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം വി.എന്‍. പ്രഹ്ളാദന്, ആപ്കോസ് പ്രസിഡന്റ് മോളിക്കുട്ടി ജയിംസ്, സിപിഎം ഇടുക്കി ഏരിയാ കമ്മിറ്റിയംഗം കെ.ജെ. ഷൈന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.വി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.