കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം ഓ​വ​ർ​സി​യ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ കാ​ളി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​രി​ക്കോ​ട് ര​ണ്ടു​പാ​ലം സ്വ​ദേ​ശി കാ​ര​ക്കു​ന്നേ​ൽ ഷി​നി​ൽ റ​സാ​ക്കിനെയാ​ണ് (27) ബം​ഗ​ളു​രു​വി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 31ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി കാ​റി​ൽ വ​ന്ന കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ കോ​ടി​ക്കു​ളം ക​ണ്ണം​പു​ഴ ദീ​പു​വി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ അ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ൽ ദീ​പു​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

നാ​ലുപേ​ർ​ക്കെ​തി​രേ കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മാ​ര​മം​ഗ​ലം ഏ​ഴ​ല്ലൂ​ർ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ പെ​രു​ന്പാ​റ​യി​ൽ ഫ്ള​മ​ന്‍റ് (23), ഷെ​മ​ന്‍റ് (23), ഏ​ഴ​ല്ലൂ​ർ ഈ​ട്ടി​ക്ക​ൽ സു​ബി​ൻ (24) എ​ന്നി​വ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ നേ​ര്യ​മം​ഗ​ല​ത്തുനി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത് .

അ​ന്ന് ഒ​ന്നാം പ്ര​തി​യാ​യ ഷി​നി​ൽ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ബം​ഗ​ളു​രു​വി​ലെ ഹു​സൂ​രി​ൽ ഉ​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് എ​സ്ഐ. ഷം​സു​ദ്ദീ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജോ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഹു​സൂ​രി​ൽ എ​ത്തി പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.