അധ്യാപക ദിനാഘോഷം
1591095
Friday, September 12, 2025 6:53 AM IST
പാമ്പാടി: വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ദിനാഘോഷം നടത്തി. രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്നു സംഘടിപ്പിച്ച ആദരവ് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു.
ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.
ബസേലിയോസ് കോളജ് പ്രഫസര്‍ ഡോ. മഞ്ചുഷ വി. പണിക്കര്‍ അധ്യാപകദിനസന്ദേശം നല്കി. മാനേജര്‍ റവ. ഡോ. പ്രദീപ് വാഴത്തറ മലയില്‍, പ്രിന്‍സിപ്പല്‍ റൂബി ബെന്നി, വൈസ് പ്രിന്‍സിപ്പല്‍ എ.ജെ. അഗസ്റ്റിന്, പിടിഎ പ്രസിഡന്റ് ഷിന്‍സ് പീറ്റര്‍, ഇന്ദുകല അഖില്‍, സിസ്റ്റര്‍ ബിന്ദു, ലിസി ജോസഫ്, ആഷ കിരണ്‍, അര്‍ച്ചന, സിസിലിയാമ്മ, തേജ മരിയ സേവ്യര്‍, ഡോണ കാതറിന് ചാക്കോ, സിയ സൂസന്, കെസിയ ബിനു എന്നിവര്‍ പ്രസംഗിച്ചു.
സ്കൂള്‍ മാനേര്, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ച് സമ്മാനങ്ങള്‍ നല്കി.