ഇന്റര്‍ കോളജ് ക്വിസ് കോമ്പറ്റീഷന്
1591093
Friday, September 12, 2025 6:53 AM IST
കോട്ടയം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 75-മത് വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ഫോസ്റ്റാറ്റ് 2കെ25 ഇന്റര്‍ കോളജ് ക്വിസ് കോമ്പറ്റീഷന് നടത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കൊല്ലം അസി. ഡയറക്ടര്‍ ജോമോന് കുഞ്ചറക്കാട്ട് ഉദ്ഘാടനം ചെയ്തു.
എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ഡോ. കെ.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു.
വകുപ്പ് മേധാവി ഡോ. സ്റ്റെഫി തോമസ്, ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്. ശ്രീലേഖ, ബിജോ ജോസഫ്, സി.പി. ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്ക് കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്തറ സമ്മാനദാനം നടത്തി. ഇന്റര്‍ കോളജ് ക്വിസ് കോമ്പറ്റീഷനില്‍ ബിസിഎം കോളജ് കോട്ടയം, കെ.ഇ. കോളജ് മാന്നാനം, ദേവമാതാ കോളജ് കുറവിലങ്ങാട് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.