വാഹനാപകടത്തിൽ ബൈക്ക് യാത്രികനു പരിക്ക്
1591097
Friday, September 12, 2025 6:53 AM IST
മറവൻതുരുത്ത്: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മറവൻതുരുത്ത് പ്രസന്ന സദനത്തിൽ ചന്ദ്രമോഹനനെ (57) മറവൻതുരുത്ത് എഫ്എച്ച്സിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടോൾ - പാലാംകടവ് റോഡിൽ പഞ്ഞിപ്പാലത്തിനു സമീപം കടകളിൽ ബേക്കറി പലഹാരങ്ങൾ വിൽപ്പന നടത്തിയശേഷം ടോൾ ഭാഗത്തേക്ക് തിരിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയും ടോളിൽ നിന്നു മറവൻതുരുത്ത് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിമുട്ടിയാണ് അപകടം സംഭവിച്ചത്.
ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.