കോ​ട്ട​യം മ​ത്സ​ര വ​ള്ളം​ക​ളി 27ന്

കോ​​ട്ട​​യം: 124-ാമ​​ത് കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി 27ന് ​​ന​​ട​​ക്കും. ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ന്‍റെ മൂ​​ന്നാ​​മ​​ത്തെ വേ​​ദി​​യാ​​ണ് താ​​ഴ​​ത്ത​​ങ്ങാ​​ടി. നെ​​ഹ്റു ട്രോ​​ഫി​​യി​​ല്‍ ആ​​ദ്യ​സ്ഥാ​​ന​​ക്കാ​​രാ​​യ ഒ​​മ്പ​​ത് ചു​​ണ്ട​​ന്‍ വ​​ള്ള​​ങ്ങ​​ള്‍ ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​നാ​​യി അ​​ണി​​നി​​ര​​ക്കും. വ​​ള്ളം​​ക​​ളി​​യു​​ടെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ ഇ​​ന്ന് വൈ​​കു​​ന്ന​​രം മ​​ന്ത്രി വി.​എ​​ന്‍. വാ​​സ​​വ​​ന്‍ കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

വ​​ള്ളം​​ക​​ളി​​യു​​ടെ ഫ​​ണ്ട് ഉ​ദ്ഘാ​​ട​​ന​​ക​​ര്‍​മം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ 14ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ നി​​ര്‍​വ​​ഹി​​ക്കും. ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ 21ന് ​​അ​​വ​​സാ​​നി​​ക്കും.

വ​​ള്ളം​​ക​​ളി​​യു​​ടെ സു​​ഗ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​ലേ​​ക്കാ​​യി വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഒ​​രു​​ക്കു​​മെ​​ന്ന് സം​​ഘ​​ട​​ക​​രാ​​യ കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.