വട​​വാ​​തൂ​​ര്‍: പാ​​ത​​യോ​​ര​​ത്ത് ഉ​​ള്ളി​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന പി​​ക്ക​​പ്പ് വാ​​നി​​ലേ​​ക്ക് ബ​​സ് ഇ​​ടി​​ച്ച് ക​​യ​​റി. കെ​​കെ റോ​​ഡി​​ല്‍ വ​​ട​​വാ​​തൂ​​ര്‍ താ​​ന്നി​​ക്ക​​പ്പ​​ടി​​യി​​ല്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30നാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ത​​ല​​നാ​​രി​​ഴയ്​​ക്ക് ക​​ച്ച​​വ​​ട​​ക്കാ​​ര​​നും ബ​​സ് യാ​​ത്രി​​ക​​രും പ​​രി​​ക്കേ​​ല്‍​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.

പാ​​ത​​യോ​​ര​​ത്ത് ഉ​​ള്ളി​ക്ക​ച്ച​​വ​​ടം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന ത​​മി​​ഴ്‌​​നാ​​ട് പ​​ള​​നി സ്വ​​ദേ​​ശി പാ​​ണ്ഡ്യ​​ന്‍റെ വാ​​ഹ​​ന​​ത്തി​​ലേ​​ക്കാ​​ണ് കോ​​ട്ട​​യ​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സ് അ​​മി​​ത വേ​​ഗ​​ത്തി​ലെ​​ത്തി ഇ​​ടി​​ച്ചു​ക​​യ​​റി​​യ​​ത്. മു​​ണ്ട​​ക്ക​​യം ഭാ​​ഗ​​ത്തു​​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു​ വ​രി​ക​യാ​യി​രു​ന്ന വാ​​രി​​ക്കാ​​ട​​ന്‍ ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്.

ബ​​സി​​ന്‍റെ മു​​ന്‍​ഭാ​​ഗം അ​​പ​​ക​​ട​​ത്തി​​ല്‍ ത​​ക​​ര്‍​ന്നു. ചാ​​ക്കി​​ല്‍ കെ​​ട്ടി​​വ​​ച്ചി​​രു​​ന്ന ഉ​​ള്ളി അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ര്‍​ന്ന് തി​​ര​​ക്കേ​​റി​​യ ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ ചി​​ത​​റിവീ​​ണു. ഏ​​ക​​ദേ​​ശം ഒ​​ന്ന​​ര ട​​ണ്‍ ഉ​​ള്ളി​​യാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഇ​​തേ​​ത്തു​​ട​​ര്‍​ന്ന് റോ​​ഡി​​ല്‍ ഗ​​താ​​ഗ​​ത ത​​ട​​സ​​വുമു​​ണ്ടാ​​യി.

ബ​​സ് അ​​മി​​ത വേ​​ഗ​ത്തി​ലാ​​യി​​രു​​ന്നെ​​ന്ന് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട ത​​മി​​ഴ്നാ​​ട് പ​​ള​​നി സ്വ​​ദേ​​ശി മ​​ണി പ​​റ​​ഞ്ഞു. കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.