ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഇന്ന്
1580773
Saturday, August 2, 2025 7:33 AM IST
കോട്ടയം: ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ആദ്യ വില്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ വില്പനയും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും.
ഖാദി ബോര്‍ഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, കമലാ സദാനന്ദന്, സാജന് തൊടുകയില്‍, ഖാദി ജില്ലാ പ്രോജക്ട് ഓഫീസര്‍ ജെസി ജോണ്‍, വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.