നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചുകയറി
1580765
Saturday, August 2, 2025 7:15 AM IST
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചുകയറി. കാറിൽ സഞ്ചരിച്ചിരുന്ന മറവൻതുരുത്ത് സ്വദേശിയായ യുവാവ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ഇന്നലെ പുലർച്ചെ മുന്നോടെ ടോൾ പാലാംകടവ് റോഡിൽ ചാണിപ്പാടത്തിനു സമീപത്തായിരുന്നു അപകടം. ബബിത മൻസിലിൽ അബ്ദുൽ ഖാദറിന്റെ മതിലിലേക്കാണ് കാർ ഇടിച്ചു കയറിയത്.