നഗരപരിധിയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോര്‍ട്ടബിള്‍ കാമറകള്‍
1580772
Saturday, August 2, 2025 7:33 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി വിവിധ ഇടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാവുന്ന മൂന്നു പോര്‍ട്ടബിള്‍ കാമറകള്‍ സജ്ജമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍, കൗണ്‍സിലര്‍മാരായ ബീന ജോബി, രാജു ചാക്കോ, ഗീതാ അജി, ഉഷാ മുഹമ്മദ് ഷാജി, ബാബു തോമസ്, കുഞ്ഞുമോള്‍ സാബു, മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ വൃജ, ക്ലീന്‍സിറ്റി മാനേജര്‍ എം. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.