അസംപ്ഷന്‍ സോഷ്യല്‍വര്‍ക്ക് വിഭാഗം ക്യാമ്പ് അതിരമ്പുഴയില്‍
1592676
Thursday, September 18, 2025 7:19 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജ് സാമൂഹികപ്രവര്‍ത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പ് “ലയം-2025’’ന്റെ ഉദ്ഘാടനം ഒതളമറ്റം അങ്കണവാടി ഹാളില്‍ നടന്നു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷിമി സജി അധ്യക്ഷത വഹിച്ചു. സിഎസ്ആര്‍ഡി തൃശൂര്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജയരാജന്, വാര്‍ഡ് മെംബര്‍ ജോഷി ഇലഞ്ഞിയില്‍, അസംപ്ഷന്‍ കോളജ് സാമൂഹിക സേവന വകുപ്പ് മേധാവി സിസ്റ്റര്‍ ശാലിനി സിഎംസി, ക്യാമ്പ് ലീഡര്‍ ടെല്‍ന, ക്യാമ്പ് സെക്രട്ടറി സ്നേഹ എന്നിവര്‍ പ്രസംഗിച്ചു.
ഏഴു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി വിവിധ സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.