സഭകളെ ഒന്നിപ്പിക്കുന്ന നിഖ്യാ വിശ്വാസപ്രമാണം അഭിമാനം: മാര്‍ തോമസ് തറയില്‍
1592674
Thursday, September 18, 2025 7:19 AM IST
കോട്ടയം: സഭകളെ തമ്മില്‍ ഒന്നിപ്പിക്കുന്ന ഘടകമായി നിഖ്യാ വിശ്വാസപ്രമാണം പതിനേഴ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത് അഭിമാനകരമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ബിഷപ് മാണി ഫൗണ്ടേഷനും ബിഷപ് മാണി തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാമത് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് മാർ തറയിൽ.
തലമുറകളായി വിവിധ ക്രൈസ്തവ സഭകളുടെ ആരാധന ക്രമത്തില്‍ ഐക്യത്തിന്റെ പ്രതീകമായാണ് നിഖ്യാ വിശ്വാസപ്രമാണം നിലനില്‍ക്കുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് പറഞ്ഞു.
ഓര്‍ത്തഡോക്സ് സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. കെ.എം. ജോര്‍ജ്, ഓര്‍ത്തഡോക്സ് സഭ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് എന്നിവര്‍ വിഷയാവതരണം നടത്തി.
മാര്‍ത്തോമ്മ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ സന്ദേശം സെക്രട്ടറി റവ. അജിന് മാത്യു ജോര്‍ജ് വായിച്ചു.
റവ.ബിഷപ് മാണി തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ റവ. വിജി വർഗീസ് ഈപ്പന്, രജിസ്ട്രാര്‍ റവ. നെബു സ്കറിയ, റവ. മാത്യു വര്‍ക്കി, ബിഷപ് മാണി ഫൗണ്ടേഷന് ചെയര്മാന് എം.എം. ഫിലിപ്പ്, സെക്രട്ടറി ജോര്‍ജ് വർഗീസ്, പിആര്‍ഒ കുര്യന് ഡാനിയേല്‍, എം.വി. റോയി, ആനി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.