ഗാന്ധിനഗറിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി
1592679
Thursday, September 18, 2025 7:19 AM IST
ഗാന്ധിനഗർ: ഗാന്ധിനഗർ ഭാഗത്തു വഴിവിളക്ക് മാസങ്ങളായി തെളിയുന്നില്ലെന്നു പരാതി. മെഡിക്കൽ കോളജ്-ഗാന്ധിനഗർ റോഡിൽനിന്നും എംസി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കണ്ണടച്ചിരിക്കുകയാണെന്നു പ്രദേശവാസികൾ പറയുന്നു.
ഇതേത്തുടർന്ന് പ്രദേശം ഇരുട്ടിലാണ്. ഇത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. എംസി റോഡിൽ നിന്നു മെഡിക്കൽ കോളജ് റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾക്കും മെഡിക്കൽ കോളജ് റോഡിൽനിന്നും എംസി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും ഇവിടെ വെളിച്ചമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. എല്ലാ സമയത്തും ആംബുലൻസ് അടക്കം കടന്നുപോകുന്ന റോഡാണിത്.
ഇവിടെത്തെ ഹൈമാസ്റ്റ് ലൈറ്റ് തെളിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് എട്ടുലക്ഷം ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പ്രവർത്തിപ്പിച്ചു തുടങ്ങിട്ടില്ല.