മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാന്‍സര്‍ ബോധവത്്കരണ ക്ലാസ്്
1592703
Thursday, September 18, 2025 9:26 PM IST
ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ബിവിഎം കോളജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കാന്‍സര്‍ ബോധവത്കരണ പ്രോഗ്രാം നടത്തി. ആശുപത്രി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് നഴ്സിംഗ് വിഭാഗം ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം ഉദ്ഘാടനം ചെയ്തു.
കാന്‍സറിനെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ബോധവത്കരണ സന്ദേശം ജനങ്ങളില്‍ എത്തിക്കാനും എന്‍എസ്എസ് വിദ്യാര്‍ഥികളും മുന്നിട്ടറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
ഓങ്കോളജി വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍ ക്ലാസിന് നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ റവ.ഡോ.ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ബര്‍സാര്‍ ഫാ. മാര്ട്ടിന് കല്ലറക്കല്‍, എന്‍എസ്എസ്പ്രോഗ്രാം ഓഫീസര്‍മാരായ ജിബിന്‍ അലക്സ്, ഷെറിന് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.