പട്ടിത്താനം-കടപ്പൂർ റോഡ് യാത്രായോഗ്യമാക്കൽ പ്രവൃത്തി ഇന്ന് തുടങ്ങും: മോൻസ് ജോസഫ്
1592697
Thursday, September 18, 2025 9:26 PM IST
കുറവിലങ്ങാട്: ജല അഥോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച പട്ടിത്താനം ചുമടുതാങ്ങി - കടപ്പൂര് റോഡ് സഞ്ചാര യോഗ്യമാക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ.
ജല അഥോറിറ്റി പൈപ്പ് ഇട്ടതിനെ തുടർന്ന് റോഡ് നന്നാക്കാൻ ഫണ്ട് അടയ്ക്കണമെന്നായിരുന്നു വകുപ്പുകൾ വ്യവസ്ഥ ചെയ്തിരുന്നത്. ദീർഘകാലമായിട്ടും ഫണ്ട് അടയ്ക്കാൻ വാട്ടർ അഥോറിറ്റിക്ക് കഴിയാത്ത സാഹചര്യം തുടരുന്ന സ്ഥിതിയിലാണ് റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കേണ്ടതിന്റെ ആവശ്യകത സർക്കാരിനെ ബോധ്യപ്പെടുത്തിയതെന്ന് എംഎൽഎ വ്യക്താക്കി.
മന്ത്രി മുഹമ്മദ് റിയാസ് പ്രശ്നത്തിന്റെ ഗൗരവവും ജനങ്ങളുടെ യാത്രാദുരിതവും കണക്കിലെടുത്ത് അടിയന്തര പരിഹാര നടപടിക്ക് നിർദേശം നൽകുകയായിരുന്നെന്നും എംഎൽഎ പറഞ്ഞു. മന്ത്രി വി. എൻ വസവനും ആവശ്യമായ ഇടപെടൽ സർക്കാർ തലത്തിൽ നടത്തി. രണ്ടാം ഘട്ടമായി റീ ടാറിംഗ് ജോലികൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താൻ സർക്കാർ തലത്തിൽ ശ്രമം നടത്തുമെന്നും എംഎൽഎ അറിയിച്ചു.