ബൈക്കിൽ കാർ ഇടിച്ച് അപകടം: ചികിത്സയിലിരുന്നഗൃഹനാഥൻ മരിച്ചു
1592737
Thursday, September 18, 2025 10:41 PM IST
അതിരമ്പുഴ: മുണ്ടക്കയം പെരുവന്താനത്തിനു സമീപം കൊടുകുത്തിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അതിരമ്പുഴ വടക്കനോടിയിൽ ബെന്നി ഡേവിഡ് (55) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം സംഭവിച്ചത്.
ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്പോൾ എതിരേ വന്ന കാർഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. പരിക്കേറ്റ ബെന്നി മൂന്നു മണിക്കൂറോളം റോഡിൽ അബോധാവസ്ഥയിൽ കിടന്നു.വഴിയാത്രക്കാരാണ് മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചത്.
അവിടെനിന്ന് തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.
സംസ്കാരം ഇന്ന് രാവിലെ 11ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.ഭാര്യ സാലി കൈപ്പുഴമുട്ട് കായ്ച്ചിറ കുടുംബാംഗം. മക്കൾ: കിരൺ (സൗദി അറേബ്യ), കീർത്തി (സൗദി അറേബ്യ). മരുമക്കൾ: ടോണ പള്ളിക്കുന്നേൽ മാമ്മൂട്, സാജു അരുണാമൂലയിൽ കാണക്കാരി.