മീ​ന​ച്ചി​ല്‍: പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ നീ​തി നി​ഷേ​ധി​ക്കു​ന്നെന്ന ആ​രോ​പ​ണം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സോ​ജ​ന്‍ തൊ​ടു​ക.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍​ക്കാ​യും അ​ടി​സ്ഥാ​ന തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നും പൈ​ക​യി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ സൗ​ക​ര്യം ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ട​മ​റ്റ​ത്ത് ജ​ന​കീ​യ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന മു​റിത​ന്നെ വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​ട​മ​റ്റ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ളു​ള്ള പൈ​ക ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ മു​റി വേ​ണ്ട എ​ന്ന് പ​റ​യു​ന്ന​തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സോ​ജ​ന്‍ തൊ​ടു​ക ആ​വ​ശ്യ​പ്പെ​ട്ടു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ മു​റി അ​നു​വ​ദി​ച്ചു എ​ന്ന വാ​ദ​വും തെ​റ്റാ​ണ്. പൈ​ക​യി​ലെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് മൂ​ന്ന് നി​ല ഇ​ല്ല.​ഒ​ന്നാം നി​ല​യി​ല്‍ ജിം​നേ​ഷ്യം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ ഭി​ന്ന​ശേ​ഷി സം​ഘ​ട​ന മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് മ​റ്റ് ചി​ല അ​ജ​ൻഡക​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സിലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പൈ​ക​യി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ താ​ഴ​ത്തെ മു​റി വി​ട്ടുന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ഴും ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.