കൂട​ല്ലൂ​ര്‍: കൂ​ട​ല്ലൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​റ്റു​മാ​നൂ​ര്‍ ഉ​പ​ജി​ല്ലാ മെ​ഗാ സ​യ​ന്‍​സ് ക്വി​സ് ബ്ര​യി​ന്‍ ബ്ലാ​സ്റ്റ് 2 കെ 25 ​മ​ത്സ​ര​ത്തി​ല്‍ കി​ട​ങ്ങൂ​ര്‍ ഭാ​ര​തീ​യ വി​ദ്യാ​മ​ന്ദി​രം സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും കൂ​ട​ല്ലൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി. സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും വെ​ട്ടി​മു​ക​ള്‍ സെ​ന്‍റ് പോ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഏ​റ്റു​മാ​നൂ​ര്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ശ്രീ​ജ പി. ​ഗോ​പാ​ല്‍ ക്വി​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് പു​തി​യ​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം സി​ബി സി​ബി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ജോ​ണ്‍​സി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജോ​ണ്‍​സ​ണ്‍, പ്രോ​ഗ്രാം കോ​-ഓർഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സ​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ഏ​ബ്ര​ഹാം ജോ​സ് ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 17 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.